KozhikodeLatest NewsKeralaNattuvarthaNews

സംസ്ഥാനത്താകെ 53.42 ലക്ഷം തൊഴിലന്വേഷകർ: വ്യക്തമാക്കി മന്ത്രി എം.വി. ഗോവിന്ദൻ

കോഴിക്കോട്: ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ ആദ്യഘട്ടം സർവ്വേയിൽ സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തതായി മന്ത്രി എം.വി.ഗോവിന്ദൻ. തൊഴിൽ അന്വേഷകരിൽ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ്ജൻഡർ വിഭാഗത്തിൽ ഉൾപ്പെട്ട 3578 പേരും പട്ടികയിലുണ്ടെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

79,647 കുടുംബശ്രീ പ്രവർത്തകരാണ്‌ സർവ്വേയ്ക്ക് നേതൃത്വം നൽകിയത്‌‌. കുടുംബശ്രീ വളണ്ടിയർമാർ 81,12,268 വീടുകളിലെത്തി വിവരങ്ങൾ തേടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ കാരണം മാറ്റിവെച്ച എറണാകുളത്തെ സർവ്വേ, വ്യാഴാഴ്ചയാണ്‌‌‌ പൂർത്തിയായത്‌‌. തൊഴിൽ അന്വേഷകരുടെ വിശദമായ പ്രൊഫൈൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്ന ഘട്ടം ഉടൻ ആരംഭിക്കും.

വികെസി: ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി 30 ന് അവസാനിക്കും

അധിക യോഗ്യതയും പ്രവർത്തി പരിചയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ്‌ ശേഖരിക്കുക. തൊഴിൽ സർവ്വേയിൽ നിലവിൽ രജിസ്റ്റർ ചെയ്തവരുടെ അടുത്തെത്തി, കുടുംബശ്രീ വളണ്ടിയർമാർ ഈ വിവരം തേടും. 40 വയസിൽ താഴെയുള്ള ബിരുദധാരികളായ തൊഴിൽ അന്വേഷകരുടെ വിവരം, ജൂലൈ 31നകം പൂർണ്ണമായി അപ്ഡേറ്റ്‌ ചെയ്യാനാണ്‌ ആദ്യം ലക്ഷ്യമിടുന്നത്.

അധിക യോഗ്യത, പ്രവർത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവയോടൊപ്പം പ്രതീക്ഷിക്കുന്ന ശമ്പളവും രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാകും ആപ്പിന്റെ രൂപകൽപ്പനയെന്നും ഡിജിറ്റൽ സർവ്വകലാശാലയാണ്‌ അപ്പ്‌ തയാറാക്കുന്നതെന്നും മന്ത്രി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button