തിരൂര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരൂരിലെ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനത്തിലെ സെയില്‍സ്മാനായ വടകര സ്വദേശി നമ്പൂടി തറമ്മല്‍ ഹിഫ്ലു റഹ്മാനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
നവംബറില്‍ പ്രതി യുവതിയെ തിരൂരില്‍ വെച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന്, വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതി ഈ വിവരം അറിഞ്ഞതോടെ ഇയാള്‍ മുങ്ങി. തുടര്‍ന്ന്, ഇവര്‍ തിരൂര്‍ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
Read Also : പാകം ചെയ്യാത്ത പച്ച ഉള്ളി ക്യാൻസറിനെ വരെ പ്രതിരോധിക്കും
തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത്, എ.എസ്.ഐ പ്രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിത്ത്, രാജേഷ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments