Latest NewsNewsIndia

ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ആണ്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയ റിതികയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി : ഭര്‍ത്താവ് അറസ്റ്റില്‍

ലക്‌നൗ: ആണ്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയ ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആണ്‍ സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ, ഭര്‍ത്താവും അതേ വീട്ടിലെത്തി നാലാം നിലയില്‍ നിന്ന് ഭാര്യയെ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍, ആകാശ് ഗൗതം എന്നയാളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

Read Also: ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചു: അറിയിപ്പുമായി സൗദി

ആകാശ് ഭാര്യ റിതികയുമായി അകന്ന് താമസിച്ചുവരികയായിരുന്നു. ആകാശിനെതിരെ റിതിക വിവാഹമോചനത്തിനായി നോട്ടീസ് നല്‍കിയിരുന്നു. ഭാര്യയ്ക്ക് വിപുല്‍ അഗര്‍വാള്‍ എന്നയാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു കൊലപാതകം. തന്റെ സഹോദരിയോടൊപ്പമാണ് ആകാശ് വിപുലിന്റെ
അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്‌. അവിടെ വെച്ച് റിതികയെ കണ്ട ഭര്‍ത്താവ് ഇവരുടെ കൈയും കാലും കെട്ടിയശേഷം താഴേക്ക് പിടിച്ചു തള്ളുകയായിരുന്നു. വിപുലിനേയും കൊലപ്പെടുത്താന്‍ ആകാശ് ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button