
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ശുദ്ധജലത്തിനും നിരക്കു കൂട്ടാന്‍ നിര്‍ദ്ദേശം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് ഒരു പൈസ വര്‍ദ്ധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിര്‍ദ്ദേശം. ഗാര്‍ഹികേതര, വ്യവസായ കണക്ഷനുകള്‍ക്കും നിരക്കു വര്‍ദ്ധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വര്‍ദ്ധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനു നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
Read Also: ജൂൺ 26 : പീഡനത്തിന് ഇരയായവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ദിനം, അറിയാം ചരിത്രം
റവന്യു കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സേവന നിരക്കുകളില്‍ മിതമായ വര്‍ദ്ധന വരുത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പിന്നാലെ, മാര്‍ച്ച് 23ന് ധനവകുപ്പ്, ജല അതോറിറ്റി എംഡി എസ്.വെങ്കിടേശപതിക്കു കത്തെഴുതി. തുടര്‍ന്നാണ്, ജലഅതോറിറ്റി മാനേജ്മെന്റ് യോഗം ചേര്‍ന്ന് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് 23 രൂപയാണ് ജല അതോറിറ്റിക്കു ചെലവാകുന്നത്. എന്നാല്‍, ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 11 രൂപ മാത്രമാണ്. വ്യവസായ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റിയുടെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളിലേക്ക് കെഎസ്ഇബി വൈദ്യുതി നല്‍കുന്നത്.
Post Your Comments