മികച്ച ഔഷധമാണ് മഞ്ഞള്‍ എന്ന് അറിയാം. മഞ്ഞളില്‍ വോളറ്റൈല്‍ ഓയിലുകള്‍, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. മഞ്ഞള്‍ ചായ കുടിച്ചാലോ? പല രോഗങ്ങള്‍ക്കും ഇത് ബെസ്റ്റ് ഒറ്റമൂലിയാകും.
അലര്‍ജി, തുമ്മല്‍, ചുമ എന്നിവയ്ക്ക് മഞ്ഞള്‍ അത്യുത്തമമാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍, അമിതഭാരത്തിനും വയര്‍ കുറക്കാനും മഞ്ഞള്‍ നല്ലതാണ്. പേരില്‍ ‘ചായ’ ഉണ്ടെങ്കിലും ഈ മരുന്നില്‍ ചായപ്പൊടി ഉപയോഗിക്കില്ല.
Read Also : കാര്‍ വാടകക്ക് എടുത്ത് നല്‍കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം : പ്രതികളിലൊരാള്‍ അറസ്റ്റിൽ
അല്‍പ്പം മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാന്‍ വെക്കാം. ഈ വെള്ളം എല്ലാ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് പറയുന്നതി. ഇഞ്ചിക്ക് പകരം പുതിനയോ, പട്ടയോ ഉപയോഗിക്കാം. മധുരം വേണമെന്നുള്ളവര്‍ക്ക് അല്‍പ്പം തേന്‍ ചേര്‍ത്തും ഈ മരുന്ന് കഴിക്കാം.
Post Your Comments