Latest NewsNewsLife StyleHealth & Fitness

മഞ്ഞള്‍ച്ചായയുടെ ഈ ​ഗുണങ്ങൾ അറിയാമോ?

ടര്‍മറിക് ടീ അഥവാ മഞ്ഞള്‍ച്ചായ തടി കുറയ്ക്കാൻ ഉത്തമമാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

നാലു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക, അര ടീസ്പൂണ്‍ ഉണങ്ങിയ ഗ്രാമ്പൂ, 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 കുരുമുളക്, 1 സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, ഒരു നുള്ള് കല്ലുപ്പ്, 2 ടീസ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍, 4 സ്പൂണ്‍ വെളിച്ചെണ്ണ, രണ്ടര കപ്പ് തിളപ്പിച്ച വെള്ളം എന്നിവ ഉപയോഗിച്ചാണ് ടര്‍മറിക് മില്‍ക് ചായ ഉണ്ടാക്കുന്നത്.

Read Also : ഇസ്രയേലിനെതിരെ സയനൈഡ് കൊണ്ടുള്ള രാസബോംബ് ആക്രമണത്തിന് ഹമാസ് പദ്ധതിയിട്ടു! വെളിപ്പെടുത്തലുമായി ഐസക് ഹെർസോഗ്

ഇവയെല്ലാം നല്ലപോലെ മിക്‌സിയിലിട്ട് അടിച്ചെടുക്കുക. നല്ല പതയുള്ള ഒരു പാനീയം ലഭിയ്ക്കും. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. വെറും വയറ്റില്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഏതെങ്കിലും സമയത്ത് കുടിയ്ക്കുക.

ഇത് അടുപ്പിച്ച് അല്‍പകാലം കുടിച്ചാല്‍ തടി കുറയുമെന്നുറപ്പാണ്. വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ഈ പാനീയം. ഇവയിലെ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയ്‌ക്കെല്ലാം അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ് മഞ്ഞള്‍ച്ചായ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button