Latest NewsKeralaNews

നാട്ടിലുണ്ടായിട്ടും ഭര്‍ത്താവിന്റേയും മകന്റേയും മുഖം അവസാനമായി കാണാന്‍ ശിവകല എത്തിയില്ല

മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയ ശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്

തിരുവനന്തപുരം: ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു ശേഷം ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ച് കയറ്റി ആത്മഹത്യാ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Read Also: വീട്ടുജോലിക്കായി കുവൈറ്റിൽ പോയ വീട്ടമ്മയെ ലൈംഗിക തൊഴിലാളിയാകാൻ നിർബന്ധിച്ചു: ക്രൂര മർദ്ദനവും പട്ടിണിക്കിടലും

മരിച്ച പ്രകാശ് ദേവരാജന്റെയും(50) മകന്‍ ശിവദേവിന്റെയും (12) മൃതദേഹം നെടുമങ്ങാട്ടെ മുഖവൂരെ കുടുംബ വീട്ടില്‍ എത്തിച്ചപ്പോള്‍ നാട്ടില്‍ ഉണ്ടായിരുന്നിട്ടും മകന്റേയും ഭര്‍ത്താവിന്റേയും മുഖമെന്നു കാണാന്‍ ശിവകല എത്തിയില്ല.

രണ്ടു ദിവസം മുന്‍പാണ് പ്രകാശും മകനും ആറ്റിങ്ങലില്‍ വെച്ച് ആത്മത്യ ചെയ്തത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍, മകനേയോ ഭര്‍ത്താവിനേയോ അവസാനമായി കാണാന്‍ ഭാര്യ ശിവകല എത്തിയില്ല. നാട്ടില്‍ ഉണ്ടായിരുന്നിട്ടും, ഇവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ പറഞ്ഞുവിട്ടത് ഇവരുടെ സഹോദരനെ ആയിരുന്നു. നാട്ടുകാരുടേയും പ്രകാശിന്റെ ബന്ധുക്കളുടേയും പ്രതികരണം എന്താണെന്ന് അറിയാന്‍ ആയിരുന്നു ഇത്തരത്തില്‍ ശിവകല സഹോദരനെ പറഞ്ഞു വിട്ടതെന്നാണ് വിവരം.

എന്നാല്‍, ശിവകലയുടെ സഹോദരനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഓടിച്ചു വിടുകയായിരുന്നു. ശിവകല നാട്ടില്‍ ഉള്ള വിവരം പൊലീസിന് അറിയില്ലെന്നാണ് വിവരം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ശിവകലയേയും കാമുകനേയും അറസ്റ്റു ചെയ്യാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങുമെന്നാണ് സൂചന. കേസിന്റെ നടപടികളുടെ ഭാഗമായി ആത്മഹത്യ കുറിപ്പില്‍ പേര് പരമാര്‍ശിച്ചിട്ടുള്ളവരെ ചോദ്യം ചെയ്യും. ശിവകലയ്‌ക്കെതിരെ പ്രത്യക്ഷത്തില്‍ തന്നെ തെളിവുകള്‍ ഉള്ളതിനാല്‍ ഇവര്‍ ഒരു അഭിഭാഷകനെ കണ്ട് നിയമോപദേശം തേടിയതായും വിവരമുണ്ട്.

തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പില്‍ശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി ഒരാഴ്ച മുന്‍പ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പ്രകാശ് ദേവരാജ് പരാതി നല്‍കിയിരുന്നു. ബഹ്‌റിനിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. വിളപ്പില്‍ശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇവരുടെ ഫോട്ടോ സമൂഹ മാദ്ധ്യമത്തില്‍ ഇട്ടശേഷം ഇവരാണ് എന്റേയും മകന്റേയും മരണത്തിനു കാരണക്കാരെന്ന് കുറിച്ചതിന് ശേഷമാണ് പ്രകാശ് മകനൊപ്പം ടാങ്കറിലേക്കു വാഹനം ഓടിച്ചു കയറ്റിയത്.

നേരത്തേ, ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് മറികടന്ന് താന്‍ തിരഞ്ഞെടുത്ത ജീവിതം, തികഞ്ഞ പരാജയമാണെന്ന് പ്രകാശ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതു താന്‍ തന്നെ അനുഭവിച്ചു തീര്‍ക്കണം. തന്നെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകന്‍ അനീഷിനും അയാളുടെ സുഹൃത്തുക്കള്‍ക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ആത്മഹത്യാക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button