KollamNattuvarthaLatest NewsKeralaNews

കാര്‍ വാടകക്ക് എടുത്ത് നല്‍കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം : പ്രതികളിലൊരാള്‍ അറസ്റ്റിൽ

ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല ലക്ഷംവീട് കോളനിയില്‍ അല്‍അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ (26) ആണ് പൊലീസ് പിടിയിലായത്

കണ്ണനല്ലൂര്‍: കാര്‍ വാടകക്ക് എടുത്ത് നല്‍കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം നടത്തിയ പ്രതികളിലൊരാള്‍ അറസ്റ്റില്‍. ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല ലക്ഷംവീട് കോളനിയില്‍ അല്‍അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ (26) ആണ് പൊലീസ് പിടിയിലായത്. കണ്ണനല്ലൂര്‍ പൊലീസ് ആണ് പിടികൂടിയത്. സിയാദ് എന്ന യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

അസീം, അല്‍ അമീന്‍, അല്‍ അമീര്‍ എന്നിവരടങ്ങിയ സംഘത്തിന് കാര്‍ വാടകക്ക് എടുത്തു നല്‍കാന്‍ സിയാദ് തയ്യാറായില്ല. തുടര്‍ന്ന്, 21-ന് ഉച്ചക്ക് ഒന്നിന് ഇവര്‍ക്ക് പുറമേ മറ്റ് മൂന്നുപേര്‍ അടങ്ങിയ സംഘം സിയാദിനെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചു. സമീപത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഓടിക്കയറിയ യുവാവിനെ ഒന്നാംപ്രതി അസീം കത്തി കൊണ്ട് തുടയില്‍ കുത്തി. രണ്ടാംപ്രതിയായ അല്‍ അമീന്‍ വയറിലും കുത്തിപ്പരിക്കേല്‍പിച്ചു. മൂന്നാംപ്രതിയായ അല്‍ അമീറും മറ്റു പ്രതികളും ചേര്‍ന്നും യുവാവിനെ ആക്രമിക്കുകയായിരുന്നു.

Read Also : കിഡ്‌നി സ്‌റ്റോണ്‍ ലക്ഷണങ്ങള്‍ അറിയാം

ചാത്തന്നൂര്‍ എസിപി ബി. ഗോപകുമാറി‍െന്‍റ നിര്‍ദ്ദേശപ്രകാരം കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഡി. സജീവന്‍, സി.പി.ഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button