KeralaLatest NewsNews

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം: മഹിളാ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം. മഹിളാ കോൺഗ്രസ് നേതാവാണ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കിളിമാനൂർ കൊച്ചു പാലം പുനഃനിർമ്മാണോദ്ഘാടന ചടങ്ങിലേക്ക് മന്ത്രി എത്തിയപ്പോഴാണ് മന്ത്രിയ്ക്ക് നേരെ പ്രതിഷേധം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മഹിളാ കോൺഗ്രസ് നേതാവ് ദീപാ അനിലിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

Read Also: ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം: നമ്മൾ അറിയാതെ പോകുന്ന ചില കാര്യങ്ങൾ

അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനും, ജലമന്ത്രി റോഷി അഗസ്റ്റിന് നേരെയും നേരത്തെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം അവിഷിത്ത്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ പ്രതിയായതോടെയാണ് വീണക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അടക്കമുളവരെ പോലീസ് അറസ്റ്റ് ചെയ്തു.

മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത് ഇടുക്കി കട്ടപ്പനയിൽ ഹൈമാസ്സ് ലൈറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Read Also: വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് ഉയരും: കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button