KeralaLatest News

ശങ്കുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: ഡോക്ടർമാരുമായി നിരന്തര സമ്പർക്കമുണ്ടെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മലപ്പുറത്ത് ബൈക്കപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലുള്ള ബിജെപി നേതാവും, ഹിന്ദു മുന്നണിപ്പോരാളിയുമായ ശങ്കു ടി ദാസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശങ്കുവിനായി പ്രാർത്ഥനയോടെ സോഷ്യൽ മീഡിയ ഒന്നടങ്കം വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയാണ്. ലിവറിൽ നിന്നുള്ള രക്തസ്രാവം നിലയ്ക്കാനായി ലാപ്രോസ്കോപ്പിക് സർജറി നടത്തിയിരുന്നു.

ഇപ്പോൾ രക്തസ്രാവം നിയന്ത്രണ വിധേയമാണ്. എങ്കിലും ബോധം വീണിട്ടില്ലാത്തതിനാൽ ഇപ്പോഴും ശങ്കു വെന്റിലേറ്ററിൽ തുടരുകയാണ്. ശങ്കുവിന്റെ ആരോഗ്യത്തെ കുറിച്ച്‌ ഇന്നലെ കോഴിക്കോട് മിംസ് അധികൃതർ വാർത്താ ബുള്ളറ്റിൻ ഇറക്കിയിരുന്നു. ഇപ്പോൾ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഡോക്ടർമാരുമായി നിരന്തര സമ്പർക്കമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം കാണാം:

വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്‌ മിംസിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹപ്രവർത്തകൻ ശങ്കുവിന്റെ ആരോഗ്യനില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ കാലത്തുമുതൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നാണ് ഇന്നു കാലത്തും ഡോക്‌ടർമാർ പറയുന്നത്. അദ്ദേഹം എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാൻ എല്ലാവരുടേയും പ്രാർത്ഥനകളുണ്ടാവണം…

shortlink

Related Articles

Post Your Comments

Related Articles


Back to top button