Latest NewsUAENewsInternationalGulf

ട്രാഫിക് സുരക്ഷ: ഡ്രൈവർമാർക്ക് ക്ലാസ് നൽകി ദുബായ് പോലീസ്

ദുബായ്: ട്രാഫിക് സുരക്ഷ സംബന്ധിച്ച് ഡ്രൈവർമാർക്ക് ക്ലാസ് നൽകി ദുബായ് പോലീസ്. ടാക്‌സി കോർപറേഷനിലെ 50 ഡ്രൈവർമാർക്കാണ് ട്രാഫിക് സുരക്ഷ സംബന്ധിച്ച ക്ലാസെടുത്തത്. ദുബായ് പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.

Read Also: ‘ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ല’: എസ്.എഫ്‌.ഐയ്ക്ക് സ്വയം നിയന്ത്രണം വേണമെന്ന് കാനം രാജേന്ദ്രന്‍

സുരക്ഷാ നിയമങ്ങൾ, തെറ്റായ പാർക്കിങ്, ട്രാഫിക് സിഗ്‌നലുകൾ, ചിഹ്നങ്ങൾ, ശിക്ഷകൾക്കുള്ള പിഴ എന്നിവ സംബന്ധിച്ചായിരുന്നു ക്ലാസ് നടന്നതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചുവപ്പ് സിഗ്നൽ മറികടന്നാൽ ലഘു വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 12 ബ്ലാക്ക്മാർക്കുമാണ് ശിക്ഷയായി ലഭിക്കുന്നത്.

കാൽനടയാത്രയ്ക്കുള്ള ചുവപ്പ് സിഗ്നൽ മറികടന്നത് മൂലമുള്ള അപകടങ്ങൾ വർദ്ധിക്കുന്നതിനാൽ നിയമം കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ റോഡ് ക്യാമറകൾ ഘടിപ്പിച്ചും നിരീക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചും റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ആക്രമണം മുഖ്യമന്ത്രിയുടെ ആജ്ഞയനുസരിച്ച്, ആസൂത്രണം ചെയ്തത്: ഇ.പി. ജയരാജൻ: ​ആരോപണവുമായി എം.എം. ഹസന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button