ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്‍റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ബി.ജെ.പി എം.പി പി.സി മോഹന്‍. ദ്രൗപതി വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായെന്നും ഗാര്‍ഹിക പീഡനത്തിന്‍റെ ഇരയാണെന്നും പി.സി മോഹന്‍ പറഞ്ഞു. എതിര്‍പ്പുകള്‍ക്കെതിരെ പോരാടിയ അവരുടെ കഥ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും മോഹന്‍ പറഞ്ഞു.
‘ബാലവധു, പതിനഞ്ചാം വയസില്‍ അമ്മ, ഗാര്‍ഹിക പീഡനത്തെ അതിജീവിച്ചവള്‍. പ്രതികൂല സാഹചര്യങ്ങളിലും ദ്രൗപതി മുര്‍മു ജിയുടെ മനക്കരുത്ത് എല്ലാവര്‍ക്കും പ്രചോദനമാണ്. അവള്‍ പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അവളുടെ രാഷ്ട്രപതി നാമനിര്‍ദ്ദേശത്തില്‍ സന്തോഷിക്കുന്നു’- മോഹന്‍ ട്വീറ്റ് ചെയ്തു.
Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെയും മറ്റു ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തില്‍ മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അതേസമയം, ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി. ദ്രൗപതി മുർമുവിന്റേത് സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വമാണെന്നും എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യത്തിന് താൻ നൽകുന്ന പ്രാധാന്യത്തിന് അനുസൃതമായാണ് ഇവരുടെ സ്ഥാനാർത്ഥിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments