വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സി കെ ശശീന്ദ്രൻ. സമരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല. നടക്കാൻ പാടില്ലാത്തതാണ് നടന്നത്. പാർട്ടി നേതൃത്വത്തോട് കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും വീഴ്ച്ച പരിശോധിക്കുമെന്നും സി.കെ ശശീന്ദ്രൻ വ്യക്തമാക്കി.
എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും സമരത്തെയും ആക്രമത്തെയും തള്ളിയിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്.എഫ്.ഐ പ്രവർത്തകരെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
Post Your Comments