കൊല്ലം: യുവ അഭിഭാഷകയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര, കടവൂര്‍ സ്വദേശിയായ അഷ്ടമിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയോടെയാണ് വീട്ടില്‍ തനിച്ചായ സമയത്ത് അഷ്ടമി ആത്മഹത്യ ചെയ്തത്. വൈകീട്ട് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അഷ്ടമിയുടെ ഫോണിലേക്ക് വന്ന വിളിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം. ഇതേ തുടര്‍ന്ന്, ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, അഭിഭാഷകയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments