മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി അഘാഡി സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ അഘാഡി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടുമെന്നും ബി.ജെ.പി പിന്നണിയിലുള്ള വിമത നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി ഏക്‌നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 37 എം.എല്‍.എമാരുടെ കത്ത് നൽകിയാണ് ഏക്‌നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തത്. 37 ശിവസേന എം.എല്‍.എമാര്‍ ഒപ്പിട്ട കത്താണ് അയച്ചത്. നിലവില്‍ 42 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം.
Read Also: രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ല: വിമർശനവുമായി എച്ച്.ഡി കുമാരസ്വാമി
ഷിന്‍ഡെയുടെ ക്യാംപില്‍ 50 എം.എല്‍.എമാര്‍ ആയെന്നാണ് സൂചന. ശിവസേന വിമതര്‍ക്കൊപ്പം ഏഴു സ്വതന്ത്രരും ഒപ്പമുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം. എന്നാൽ, ഷിൻഡെ ഇന്ന് ഗവർണറെ കണ്ടേക്കും. അതിനിടെ, ശിവസേനയിലെ വിമതനീക്കത്തിനു കാരണം ബി.ജെ.പിയെന്ന് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. വിമതനീക്കത്തിനെതിരെ നിയമപോരാട്ടം തുടങ്ങിയെന്നും റാവുത്ത് പറഞ്ഞു.
Post Your Comments