മുംബൈ: ശക്തമായ വിമതനീക്കത്തിനിടെ, തിരിച്ചടിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെയും താക്കറെയുടെയും പേര് ഉപയോഗിക്കാതെ വിമത എം.എല്‍.എമാര്‍ക്ക് തുടരാനാകില്ലെന്നും ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ഒഴിഞ്ഞത് തനിക്ക് അധികാരത്തോട് ആസക്തിയില്ലാത്തതിനാലാണെന്നും ഉദ്ധവ് പറഞ്ഞു. പോരാടാന്‍ കഴിയുമെന്ന നിശ്ചയദാര്‍ഢ്യം തനിക്കുണ്ടെന്നും ശിവസേന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
‘കഴിഞ്ഞ രണ്ടര വര്‍ഷമായി നമ്മള്‍ കോവിഡിനോട് പോരാടുകയായിരുന്നു. അതിന് ശേഷം ഞാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇപ്പോള്‍ ഇതും. ഓരോ സമയത്തും മറ്റുള്ളവര്‍ നമ്മളോട് പെരുമാറിയത് എങ്ങനെയെന്ന് ഓര്‍ക്കണം. ഏകനാഥ് ഷിന്‍ഡെയുടെ മകന്‍ ശിവസേന എം.പിയാണ്. താന്‍ അദ്ദേഹത്തിന് വേണ്ടി എല്ലാം ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന വകുപ്പ് ഷിന്‍ഡെക്ക് നല്‍കി. എന്നാല്‍, പകരമായി അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടി വിട്ടു പോയവരെച്ചൊല്ലി ആശങ്കപ്പെടുന്നില്ല. ബി.ജെ.പി തങ്ങളെ പിന്നില്‍ നിന്ന് കുത്തിയവരാണ്. അവരുമായി സഖ്യത്തിനില്ല,’ ഉദ്ധവ് വ്യക്തമാക്കി.
Post Your Comments