Latest NewsKeralaNews

‘കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി’: പി.കെ ബഷീറിനെ തള്ളി സാദിഖലി തങ്ങള്‍

വംശീയ അധിക്ഷേപം ലീഗിന്റെ ശൈലി അല്ല. നേതാക്കൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്.

മലപ്പുറം: പി.കെ ബഷീർ എം.എൽ.എയുടെ പരാമർശത്തിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ഷിഹാബ് തങ്ങൾ. നിറത്തിന്റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ പ്രവർത്തക സംഗമത്തിലായിരുന്നു പി.കെ ബഷീർ എം.എം മണിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. ‘കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി. പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം മണി പോയാൽ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മുഖവുമൊക്കെ കറുപ്പല്ലേ’-എന്നായിരുന്നു ബഷീറിന്റെ അധിക്ഷേപം.

‘വംശീയ അധിക്ഷേപം ലീഗിന്റെ ശൈലി അല്ല. നേതാക്കൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. വ്യക്തിപരമായ വിമർശനങ്ങളിൽ സൂക്ഷ്മത പാലിക്കണം. സഹിഷ്ണുത പുലർത്തണം. ആദരവ് പുലർത്തി മാത്രമേ സംസാരിക്കാവു. ഇതിനായി പ്രാസംഗികർക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’-സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു.

Read Also: രാജ്യത്ത് മറ്റാരും അധികാരത്തിൽ വരുന്നത് മോദിക്ക് സഹിക്കില്ല: വിമർശനവുമായി എച്ച്‌.ഡി കുമാരസ്വാമി

അതേസമയം, എം.എൽ.എ പി.കെ ബഷീറിന്റെ പരാമർശത്തിൽ പ്രതികരിച്ച് എം.എം മണി രംഗത്തെത്തിയിരുന്നു. പി.കെ ബഷീറിന്റെ പരാമർശം വിവരക്കേടാണെന്ന് എം എം മണി പറഞ്ഞു. ‘അയാൾ മുസ്ലീം ലീഗല്ലേ? ലീഗിന്റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായ് ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ്. അയാൾ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ല. സമൂഹമാധ്യമങ്ങളിൽ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെ’- എം.എം മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button