ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനൊരുങ്ങി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി). രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ് എൻടിപിസി. ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതിയിലൂടെ നിർമ്മിക്കുന്ന വൈദ്യുതി പൂർണമായും കേരള സംസ്ഥാന വൈദ്യുതി ബോർഡിന് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
കൽക്കരി, നാഫ്ത തുടങ്ങിയവയുടെ വില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എൻടിപിസി സൗരോർജ്ജ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, 92 മെഗാവാട്ട് ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതിയുടെ അവസാന ഘട്ട പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കായംകുളത്ത് കായലിനോട് ചേർന്ന 170 ഏക്കർ സ്ഥലത്താണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. കൂടാതെ, ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തെലങ്കാനയിലും നടപ്പാക്കുന്നുണ്ട്. 100 മെഗാവാട്ടിന്റെ പദ്ധതിയാണ് തെലങ്കാനയിൽ ഉള്ളത്.
Also Read: ന്യായീകരിക്കാൻ കഴിയില്ല: വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് സീതാറാം യെച്ചൂരി
Post Your Comments