Latest NewsIndiaNews

ന്യായീകരിക്കാൻ കഴിയില്ല: വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് സീതാറാം യെച്ചൂരി

ഡൽഹി: ബഫർ സോണുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ, രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടത്തിയ ആക്രമണത്തെ തള്ളി സി.പി.എം കേന്ദ്ര നേതൃത്വം. ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.എഫ്.ഐ ഒരു സ്വതന്ത്ര സംഘടനയാണെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന് പിന്നിൽ, പാർട്ടിയുമായി ബന്ധമുള്ളവരുണ്ടെങ്കിൽ, കർശന നടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരെ നടന്ന ആക്രമണം വിശാല പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ്ടി കൗൺസിൽ: സ്വർണത്തിന്റെ ഇ-വേ ബിൽ പരിഗണിക്കാൻ സാധ്യത

അതേസമയം, ബഫർ സോണുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിന് പിന്നാലെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. വയനാടിലെ കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് എ.കെ.ജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button