ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തിലെ ദേശീയ പാതകൾ മൂന്ന് വർഷത്തിനുള്ളിൽ ആറുവരിയാക്കും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ ദേശീയ പാതകൾ ആറുവരിയാക്കുമെന്ന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ്, ആറുവരി പാതയാക്കുന്നതെന്നും 2025 ൽ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്‌, 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളമെന്നും മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ്‌ വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കവെയാണ്, മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചിരകാല സ്വപ്നം യാഥാർഥ്യമായതായി മന്ത്രി ആന്റണി രാജു: സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ട്രിക് ബസുകളും

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും എന്നാൽ, സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ അത് സാധ്യമല്ലെന്നും റിയാസ് വ്യക്തമാക്കി. അടുത്ത അഞ്ചു കൊല്ലം കൊണ്ട്, പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്താനാണ്, വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button