തിരുവനന്തപുരം: തലസ്ഥാനത്ത് സിറ്റി സർക്കുലർ സർവ്വീസിന്, അഞ്ച് ഇലക്ട്രിക് ബസുകൾ എത്തി. കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് തിരുവനന്തപുരത്ത് എത്തിയത്. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യനിൽ നിന്നുള്ള ബസുകളാണ് കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് വാങ്ങിയത്. നഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്, യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിച്ചത്.
കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർഥ്യമായതായി മന്ത്രി ആന്റണി രാജു അറിയിച്ചു. നഗരത്തിൽ കാലക്രമേണ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുമെന്നും ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തവേ മന്ത്രി വ്യക്തമാക്കി.
ലോകത്തെ ആശങ്കയിലാഴ്ത്തി ഗോണോറിയ എന്ന ലൈംഗിക രോഗത്തിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി
ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്റർ ആണ് നൽകിയിട്ടുള്ളത്. അതിൽ 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിച്ചത്. അഞ്ച് ബസുകൾ കൂടെ ശനിയാഴ്ച എത്തിച്ചേരും. ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് സജ്ജമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
Post Your Comments