Latest NewsKeralaNews

വൈദ്യുതി നിരക്കിൽ വലിയ തോതിലുള്ള വർദ്ധനയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

 

 

തിരുവനന്തപുരം: വൈദ്യുതി നിരക്ക് നാളെ മുതൽ കൂടും എന്നാൽ, വലിയ വർദ്ധനയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് കൂട്ടാനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനാണെന്നും നിരക്ക് കൂട്ടുക പരമാവധി കുറഞ്ഞ തോതിലാവുമെന്നും മന്ത്രി അ‌റിയിച്ചു. വരവും ചെലവും കണക്കാക്കിയുള്ള വർദ്ധനയാണ് ആവശ്യപ്പെട്ടതെന്ന് അ‌ദ്ദേഹം വ്യക്തമാക്കി.

പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. വരവും ചെലവും കണക്കാക്കിയുള്ള വർദ്ധനയാ​ണ് ആവശ്യപ്പെട്ടതെന്നും പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വർദ്ധനയാണ് ആഗ്രഹിക്കുന്നതെന്നും അ‌ദ്ദേഹം വ്യക്തമാക്കി. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്.

യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button