Latest NewsKeralaNews

ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേള, ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം നാളെ

 

 

പത്തനംതിട്ട: സർക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ജില്ലയിൽ നാളെ തുടക്കമാകും. ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാർത്തോമ സീനിയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ ഒൻപതിന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
പൊതുജനാരോഗ്യ മേഖലയിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തപ്പെടുന്ന പദ്ധതികൾ സംബന്ധിച്ച് അവബോധം നൽകുക, ആരോഗ്യസംരക്ഷണത്തിനായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക, പകർച്ചവ്യാധി രോഗങ്ങൾ നേരത്തെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക, ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിൽ നേരിട്ട് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ വിശിഷ്ടാതിഥിയായിരിക്കും. ആരോഗ്യ മേളയ്ക്ക് മുന്നോടിയായി രാവിലെ 8.15ന് കോഴഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന വിളംബരറാലിയുടെ ഫ്ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നിർവഹിക്കും.

shortlink

Post Your Comments


Back to top button