ദുബായ്: ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്. വ്യാഴാഴ്ച്ച പ്രാദേശിക സമയം 12.20 ന് ആണ് ഇസ്രായേലിലേക്കുള്ള ആദ്യ വിമാന സർവ്വീസ് എമിറേറ്റ്സ് ആരംഭിച്ചത്. നയതന്ത്ര പ്രതിനിധികളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 335 യാത്രക്കാരാണ് ടെൽ അവീവിലേക്ക് തിരിച്ച വിമാനത്തിലുണ്ടായിരുന്നത്.
ഇനി മുതൽ ദിവസേന എമിറേറ്റ്സിന്റെ വിമാന സർവ്വീസ് ഇസ്രായേലിലേക്ക് ഉണ്ടാകും. ബോയിങ് 777 ഗെയിംചേഞ്ചർ ആഢംബര വിമാനമാണ് ഉദ്ഘാടന സർവ്വീസിനായി ഉപയോഗിച്ചത്. പ്രൈവറ്റ് സീറ്റുകളും ബിസിനസ് ക്ലാസും ഉൾപ്പെടെ 350 സീറ്റുള്ള ബോയിങ് 777-300 ഇആർ വിമാനമാണ് ദൈനംദിന സർവ്വീസിന് ഉപയോഗിക്കുയെന്ന് എമിറേറ്റ്സ് അറിയിച്ചു.
Read Also: ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നൂതന സാങ്കേതിക വിദ്യയുമായി ആസ്റ്റര്‍ മെഡ്സിറ്റി
Post Your Comments