തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകര്‍ത്ത സംഭവത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. എസ്എഫ്ഐ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ സംഘടനയിലെ പാര്‍ട്ടി അംഗങ്ങളോട് വിശദീകരണം തേടും.
read also: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ആദ്യ സർവ്വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും
ബഫര്‍ സോണിലെ എസ് എഫ് ഐയുടെ സമരം പാര്‍ട്ടി അറിയാതെയാണെന്നും വിശദീകരിച്ച സിപിഎം സമരത്തെ തള്ളിപ്പറയണമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്കി. എസ്എഫ്ഐ ജില്ലാ ഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.
Post Your Comments