KeralaLatest NewsNews

അനിത പുല്ലയില്‍ സഭാമന്ദിരത്തില്‍ കടന്നത് പാസില്ലാതെ: വീഴ്ച ബോധ്യപ്പെട്ടെന്ന് സ്പീക്കർ

പൊതുക്ഷണപത്രമാണ് ഓപ്പണ്‍ ഫോറത്തിന് നല്‍കിയത്.

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ അനിത പുല്ലയില്‍ ലോക കേരള സഭയിൽ പങ്കെടുത്തുവെന്ന വിവാദത്തിൽ പ്രതികരിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. സഭാമന്ദിരത്തില്‍ കടന്നത് പാസില്ലാതെയെന്നും നാലുപേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

‘സംഭവത്തിൽ, വീഴ്ച ബോധ്യപ്പെട്ടു. ലോക കേരള സഭ നടന്ന രണ്ടു ദിവസവും അനിത നിയമസഭാ സമുച്ചയത്തിൽ ഉണ്ടായിരുന്നു. സഭാ ടി.വിക്കു സാങ്കേതികസേവനം നല്‍കുന്ന ജീവനക്കാരിക്കൊപ്പമാണ് അവർ കയറിയത്. ഉത്തരവാദികളായ നാലുപേരെ സഭാ ടി.വി ചുമതലകളില്‍ നിന്ന് നീക്കി. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിത സഭാ വളപ്പിലെത്തിയത്. പൊതുക്ഷണപത്രമാണ് ഓപ്പണ്‍ ഫോറത്തിന് നല്‍കിയത്’- സ്പീക്കർ പറഞ്ഞു.

Read Also: ‘യു.ഡി.എഫും ബി.ജെ.പിയും മാപ്പ് പറയണം’: ഖുർആനില്‍ സ്വര്‍ണ്ണം കടത്തിയെന്ന വാദം പൊളിഞ്ഞെന്ന് കെ.ടി ജലീൽ

അതേസമയം, അനിത പുല്ലയിലിന്റെ 2021 ലെ അഭിമുഖം സഭ ടി.വി യുടെ ഒ.ടി.ടിയിൽ നിന്ന് മാറ്റുന്നത് പരിശോധിക്കും. സഭ ടി.വി.യുടെ ഒ.ടി.ടി. സാങ്കേതിക സഹായം പൂർണ്ണമായും നിയമസഭ ഐ.ടി. വിഭാഗത്തിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button