Latest NewsUAENewsInternationalGulf

തട്ടിപ്പ് ശ്രമങ്ങൾ: ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ. ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഐഒഎസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലേക്ക് ചില വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത്.

Read Also: ‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’: വിജയ് ബാബു കേസില്‍ ഹൈക്കോടതി

ഐഫോണുകളിലുള്ള ഐ മെസഞ്ചർ ആപ്ലിക്കേഷൻ വഴിയാണ് ഇത്തരം മെസേജുകൾ ലഭിക്കുക. ഒരു ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചുവെന്നും ഇത് സ്വന്തമാക്കാനായി 5000 ഡോളർ നിക്ഷേപിക്കാനും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുക. ഇത്തരം സന്ദേശങ്ങൾ വിശ്വസിച്ച് അവയുടെ പിന്നാലെ പോയാൽ അക്കൗണ്ടിലുള്ള മുഴുവൻ പണവും തട്ടിപ്പുകാർ കൊണ്ടുപോകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഐഫോൺ ഉപയോക്താക്കൾ ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെ ബോധവാന്മാരായിരിക്കണമെന്നും ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി നിർദ്ദേശം നൽകി.

Read Also: ടയറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button