ട്വിറ്ററിൽ വലിയ കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള അപ്ഡേഷൻ ഉടനെത്തും. നിലവിൽ, ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് ട്വീറ്റ് ചെയ്യാൻ സാധിക്കുന്നത്. എന്നാൽ, പുതിയ അപ്ഡേഷൻ എത്തുന്നതോടെ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ വലിയ കുറിപ്പുകൾ എഴുതാൻ സാധിക്കും.
റിപ്പോർട്ടുകൾ പ്രകാരം, വരും ആഴ്ചകളിൽ തന്നെ ഈ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭിക്കാൻ തുടങ്ങും. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ട്വിറ്റർ നോട്ട്സ് ഫീച്ചർ ലഭ്യമാകും. 2017 ൽ ട്വിറ്ററിൽ ഉപയോഗിക്കാവുന്ന വാക്കുകളുടെ പരിധി 140 ൽ നിന്നും 280 ആയി ഉയർത്തിയിരുന്നു.
Also Read: ജൂൺ 23 രാജ്യാന്തര തലത്തിൽ ഒളിംപിക് ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട് ?
Post Your Comments