നാലു വർഷത്തിലൊരിക്കൽ നടക്കുന്ന കായിക വിനോദമാണ് ഒളിംപിക്സ്. 200 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ മുൻനിര കായിക മത്സരമായ ഒളിംപിക്സ് ബിസി 1253ൽ ഗ്രീക്ക് ശക്തിദേവനായ ഹെർക്കുലീസ് തുടക്കം കുറിച്ചതാണ് എന്നാണ് വിശ്വാസം. ജൂൺ 23 രാജ്യാന്തര തലത്തിൽ ഒളിംപിക് ദിനമായി ആചരിക്കുന്നതിന്റെ കാരണമറിയാമോ ?
ആദ്യകാലങ്ങളിൽ ഒരു ദിവസം മാത്രമായി നടന്നിരുന്ന ഒളിംപിക്സ് 5 ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ഒന്നായി പിന്നീട് മാറി. എന്നാൽ, എഡി 393ൽ ഗ്രീസ് ഭരിച്ചിരുന്ന റോമൻ ചക്രവർത്തി തിയോഡോസിയൂസ് ഒന്നാമൻ ഒളിംപിക്സിന് നിരോധനം ഏർപ്പെടുത്തിയിരുന്നുവെന്നും ചരിത്രം പറയുന്നു.
ഫ്രഞ്ചുകാരനായ ബാരൺ പിയറി ഡി കുബർട്ടിൻ 1894 ജൂൺ 16 മുതൽ 23 വരെ ഫ്രാൻസിലെ സോർബോണിൽ പന്ത്രണ്ടു രാജ്യങ്ങൾ പങ്കെടുത്ത അമച്വർ സ്പോർട്സിനെപ്പറ്റിയുള്ള ഒരു രാജ്യാന്തര സമ്മേളനം നടത്തിയതാണ് ആധുനിക ഒളിംപിക്സിന് വഴിതുറന്നത്. ഈ സമ്മേളനത്തിൽ വച്ച് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (IOC) രൂപീകരിച്ചു.
ഒളിംപിക്സ് മത്സരങ്ങൾ പുനഃരാരംഭിക്കാൻ തീരുമാനമായി. മഹത്തായ ആ ദിനത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ഒളിംപിക്സ് ദിനം ആചരിക്കാൻ 1942ൽ ചേർന്ന് ഐഒസിയുടെ സമ്മേളനത്തിൽ തീരുമാനമായി. അങ്ങനെ, ആതൻസ് നഗരത്തിൽവച്ച് ആധുനിക ഒളിംപിക്സിന്റെ ആദ്യമേള നടത്താൻ തീരുമാനമായി. ഗ്രീസ് സ്വാതന്ത്ര്യം നേടിയതിന്റെ 75–ാം വാർഷികം ആഘോഷിച്ച 1896 ഏപ്രിൽ 6നു ആയിരുന്നു അത്. പ്രഥമ ഗെയിംസിൽ 14 രാജ്യങ്ങളിൽ നിന്നായി 241 അത്‍ലറ്റുകൾ പങ്കെടുത്തു. ഒൻപത് വിഭാഗങ്ങളിലായി 43 ഇനങ്ങളിൽ മത്സരങ്ങൾ നടന്നപ്പോൾ സ്ത്രീകൾ ആരും അന്ന് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല.
Post Your Comments