മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്ന് ലെസ്റ്റര്‍ഷെയറിനെതിരെ സന്നാഹമത്സരത്തിനിറങ്ങും. നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാകും കളിക്കുക. 17 അംഗ ഇന്ത്യന്‍ സംഘത്തില്‍ ആര്‍ അശ്വിനും കെ എല്‍ രാഹുലും ടീമിനൊപ്പമില്ല. ബാക്കിയുള്ള 15 താരങ്ങളിൽ ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലെസ്റ്റര്‍ഷെയറിനായി കളത്തിലിറങ്ങും.
നാല് ദിവസമാണ് സന്നാഹമത്സരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഐപിഎല്ലിന് ശേഷം ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള ചേതേശ്വര്‍ പൂജാരയ്ക്ക് മികച്ച തിരിച്ചുവരവാകും മത്സരം.
Read Also:- വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതാ..
അന്താരാഷ്ട്ര തലത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ 100 മത്സരങ്ങള്‍ പിന്നിട്ട വിരാട് കോഹ്ലിക്കും മികച്ച പ്രകടനം അനിവാര്യം. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത മാസം ഒന്നുമുതല്‍ ഇന്ത്യയും ഇംഗ്ലണ്ടും ബര്‍മിംഗ്‌ഹാമില്‍ കളിക്കുക. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും.
Post Your Comments