ചെന്നൈ: മൊബൈല്‍ ടവറുകള്‍ കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോയതായുള്ള കമ്പനിയുടെ പരാതിയിൽ, പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടില്‍ സ്ഥാപിച്ച അറുനൂറോളം മൊബൈല്‍ ഫോണ്‍ ടവറുകള്‍ കാണാനില്ലെന്ന്, മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പരാതി നൽകിയത്.
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് കാണാതായിട്ടുള്ളത്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍, കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പദ്ധതിയുമായി മുന്നോട്ട്: സിൽവർ ലൈൻ മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ റെയിൽ എം.ഡി
തമിഴ്നാട്ടില്‍ മാത്രം ആറായിരത്തിലേറെ ടവറുകളാണ് ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിച്ചിരുന്നത്. ചെന്നൈയിലാണ് കമ്പനിയുടെ റീജണല്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 2018ല്‍ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് കമ്പനി സേവനം അവസാനിപ്പിച്ചിരുന്നു. തുടർന്ന്, ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനരഹിതമാണെങ്കിലും മുൻപ് സ്ഥാപിച്ച ടവറുകളെല്ലാം കമ്പനിയുടെ നിരീക്ഷണത്തിലായിരുന്നു.
എന്നാല്‍, കോവിഡ് ലോക്ക്ഡൗൺ കാരണം നിരീക്ഷണം മുടങ്ങുകയായിരുന്നു. അടുത്തിടെ, ഈറോഡില്‍ മൊബൈല്‍ ടവര്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് ടവര്‍ കാണാനില്ലെന്ന് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നടന്ന പരിശോധനയിൽ, അറുനൂറോളം ടവറുകള്‍ കാണാനില്ലെന്ന് കമ്പനി അധികൃതർ മനസിലാക്കി.
‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’: വിജയ് ബാബു കേസില്‍ ഹൈക്കോടതി
ഇതേത്തുടർന്ന്, അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു മൊബൈല്‍ ഫോണ്‍ ടവറിന് ഏകദേശം 25 മുതല്‍ 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ മോഷണമാണ് നടന്നിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments