ന്യൂഡൽഹി: ഇന്ത്യയുടെ 16-ാമത് രാഷ്‌ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ എൻഡിഎ ദ്രൗപദി മുർമുവിനെയും പ്രതിപക്ഷം യശ്വന്ത് സിൻഹയെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചതോടെ വാശിയേറിയ മത്സരത്തിന് കളമൊരുങ്ങി. 1977ൽ മാത്രമാണ് മത്സരമില്ലാതെ രാഷ്ട്രപതിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് ഫക്രുദ്ദീൻ അലിയുടെ മരണത്തെത്തുടർന്ന് ആണ് നടന്നത്. എന്നാൽ, 37 നാമനിർദ്ദേശ പത്രികയിൽ 36 ഉം തള്ളിപ്പോയി. കോൺഗ്രസ് സ്ഥാനാർത്ഥി നീലംസഞ്ജീവ റെഡ്ഡി എതിരില്ലാതെ ജയിച്ചു.
ഇലക്ടറൽ കോളേജാണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുക. രാജ്യസഭ, ലോക്‌സഭാ അംഗങ്ങളും എല്ലാ സംസ്ഥാനത്തിലെയും ഡൽഹി, പോണ്ടിച്ചേരി നിയമസഭകളിലെ അംഗങ്ങളും ഉൾപ്പെട്ടതാണ് ഇലക്ടറൽ കോളേജ്. ഇലക്ടറൽ കോളേജിൽ 4809 വോട്ടർമാർ ഉണ്ട്. ആകെ മൂല്യം 10,86,431 ആണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതുസ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ തിങ്കളാഴ്‌ച പത്രിക സമർപ്പിക്കും. എൻഡിഎ സ്ഥാനാർത്ഥിയായി ദ്രൗപദി മുർമു വെള്ളിയാഴ്‌ചയും പത്രിക നൽകും.
2000-ൽ ജാർഖണ്ഡ് രൂപീകൃതമായതിനുശേഷം അഞ്ച് വർഷത്തെ കാലാവധി (2015-2021) പൂർത്തിയാക്കുന്ന ആദ്യ ജാർഖണ്ഡ് ഗവർണറാണ് അവർ. ഇന്ത്യയിൽ ഗവർണറായി നിയമിതയായ ആദ്യ വനിതയും ആദിവാസി നേതാവുമാണ് അവർ. അതേസമയം, പത്രികാസമർപ്പണത്തിനുശേഷം വോട്ട് അഭ്യർത്ഥിച്ച് എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുമെന്ന് സിൻഹ പ്രസ്‌താവനയിൽ പറഞ്ഞു. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
Post Your Comments