ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബിഗ്ഹാറ്റ്. റിപ്പോർട്ടുകൾ പ്രകാരം,മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സുമായി ബിഗ്ഹാറ്റ് കൈകോർക്കുന്നു. ബിഗ്ഹാറ്റ് ഉപയോക്താക്കൾക്ക് ആരോഗ്യ, മോട്ടോർ ഇൻഷുറൻസുകൾ ലഭ്യമാക്കാനാണ് മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സുമായി സഹകരിക്കുന്നത്.
ബിഗ്ഹാറ്റിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ ആയിരിക്കും പോളിസികളുടെ വിൽപ്പന നടത്തുന്നത്. കൂടാതെ, പോളിസികൾക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷയും ഉറപ്പുനൽകുന്നുണ്ട്. രാജ്യത്ത് അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് സാമ്പത്തികമായി പിന്തുണ ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Also Read: ‘മക്കൾ സെൽവൻ’ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി: വിജയ് സേതുപതി
Post Your Comments