രാജ്യത്തെ പ്രമുഖ ഭവന വായ്പ സ്ഥാപനമായ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) മേധാവിക്കെതിരെ കേസ്. വിവിധ ബാങ്കുകളിൽനിന്ന് 34,615 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ഡിഎച്ച്എഫ്എലിന്റെ മേധാവികളായ മുൻ സിഎംഡി കപിൽ വാദവാൻ, ഡയറക്ടർ ധീരജ് വാദവാൻ എന്നിവർക്കെതിരെയാണ് കേസ് അന്വേഷണം ആരംഭിച്ചിട്ടുളളത്.
2010 മുതൽ 2018 കാലയളവിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്ന് 42,871 കോടി രൂപ കടം എടുക്കുകയും 2019 മെയ് ഈ മാസത്തിൽ തിരിച്ചടവ് മുടക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.
Also Read: സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പിന്റെ പുതിയ വെബ്‌സൈറ്റ്
Post Your Comments