Jobs & VacanciesLatest NewsNewsIndiaCareerEducation & Career

വ്യോമ സേനയില്‍ അഗ്‌നിവീര്‍ ആകാം, അപേക്ഷകള്‍ ജൂലൈ 5വരെ: വിശദവിവരങ്ങൾ

ഡൽഹി: വ്യോമ സേനയില്‍ അഗ്‌നിവീര്‍ ആയി ചേരുന്നതിനുള്ള സെലക്ഷന്‍ ടെസ്റ്റിനായി ഭാരതീയ വ്യോമ സേന അവിവാഹിതരായ ഭാരതീയ/നേപ്പാള്‍ പൗരന്മാരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 24ന് പത്തു മണിക്ക് ആരംഭിച്ച് ജൂലായ് 5ന് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. രജിസ്‌ട്രേഷനായി ഉദ്യോഗാര്‍ത്ഥികൾ https://agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഇത് കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍/ പൈലറ്റുമാര്‍/ നാവിഗേറ്റര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ ടെസ്റ്റ് അല്ല.

1999 ഡിസംബര്‍ 29 നും 2005 ജൂണ്‍ 29 നും ഇടയില്‍ ജനിച്ചവര്‍ക്ക് (രണ്ട് ദിവസവും ഉള്‍പ്പെടെ) സെലക്ഷന്‍ ടെസ്റ്റിനായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെ എന്റോള്‍മെന്റ് തീയതിയില്‍ പരമാവധി ഉയര്‍ന്ന പ്രായപരിധി 23 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ https://indianairforce.nic.in , https://careerindianairforce.cdac.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ വായിച്ച് മനസ്സിലാക്കിയെന്ന് ഉറപ്പാക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത:

വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു: യുവതിയുടെ നില ഗുരുതരം

(a) സയന്‍സ് വിദ്യാര്‍ത്ഥികള്‍: അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ പ്രത്യേകമായി 50% മാര്‍ക്കോടെയും ഇന്റര്‍മീഡിയറ്റ്/ 10+2/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ അംഗീകൃത പോളി ടെക്നികില്‍ നിന്നുള്ള എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ മൊത്തം 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ പ്രത്യേകമായി 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം. ഡിപ്ലോമ കോഴ്സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍ 50% മാര്‍ക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്/കൗണ്‍സിലുകളില്‍ നിന്ന് കണക്ക്, ഫിസിക്സ് വിഷയങ്ങളില്‍ മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് വിജയിച്ചിരിക്കണം. വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍ 50% മാര്‍ക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം.

(b) സയന്‍സ് ഇതര വിദ്യാര്‍ഥികള്‍: കേന്ദ്ര / സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ പ്രത്യേകമായി 50% മാര്‍ക്കോടെയും ഇന്റര്‍മീഡിയറ്റ്/ 10+2/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ സിഒബിഎസ്ഇ യില്‍ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ്/കൗണ്‍സിലുകളില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ പ്രത്യേകമായി 50% മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് വിജയിച്ചിരിക്കണം. വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍ 50% മാര്‍ക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം.

വിമാനത്തിൽ പ്രതിഷേധം: യൂത്ത് കോൺഗ്രസുകാർക്ക് ഡി.സി.സി ബുക്ക് ചെയ്ത ടിക്കറ്റിന് ഇനിയും പണം നൽകിയിട്ടില്ല

(c) സയന്‍സ് വിഷയ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സയന്‍സ് ഇതര വിഷയ പരീക്ഷകള്‍ക്കും അര്‍ഹതയുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുമ്പോള്‍ ഇവര്‍ക്ക് സയന്‍സ്, സയന്‍സ് ഇതര വിഷയങ്ങളുടെ പരീക്ഷയില്‍ ഒറ്റ സിറ്റിങ്ങില്‍ പങ്കെടുക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നതായിരിക്കും.

ശാരീരിക ക്ഷമത: 06 മിനിറ്റ് 30 സെക്കന്‍ഡിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളില്‍ 10 പുഷ്-അപ്പുകള്‍, 10 സിറ്റ്-അപ്പുകള്‍, 20 സ്‌ക്വാറ്റുകള്‍ എന്നിവയും പൂര്‍ത്തിയാക്കണം.

കോളേജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കില്ല: പ്രതിഷേധിച്ച് ടിസി വാങ്ങി മുസ്ലീം വിദ്യാർത്ഥിനികൾ

ഓണ്‍ലൈന്‍ പരീക്ഷ, രജിസ്‌ട്രേഷന്‍ പ്രക്രിയ, അഡ്മിറ്റ് കാര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പ്രസിഡന്റ്, സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ്, ബ്രാര്‍ സ്‌ക്വയര്‍, ഡല്‍ഹി കാന്റ്, ന്യൂഡല്‍ഹി -110010 (ഫോണ്‍ നമ്പര്‍ 01125694209/ 25699606, ഇ-മെയില്‍: casbiaf@cdac.in) എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

ഓണ്‍ലൈന്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് 020-25503105/ 020-25503106 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ അപേക്ഷകര്‍ സഹായത്തിനായി കൊച്ചിയിലെ എയര്‍മെന്‍ സെലക്ഷന്‍ സെന്ററുമായി 0484-2427010/ 9188431093 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button