ഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ നിയമനം ലഭിച്ച ആദ്യ ബാച്ചിലുള്ളവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തി. ഓൺലൈനായി നടന്ന കൂടിക്കാഴ്ച്ചയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുത്തു.
കൂടിക്കാഴ്ച്ചയിൽ, അഗ്നിവീരുകളുടെ ആദ്യ ബാച്ചിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പരിവർത്തന നയം നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിലും അവരുടെ ഭാവി സജ്ജരാക്കുന്നതിലും മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പഞ്ഞു.
റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിച്ചു: വിശദ വിവരങ്ങൾ അറിയാം
25,000ത്തിൽ അധികം അഗ്നിവീരുകളുടെ ആദ്യ ബാച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. അഗ്‌നിപഥ് പദ്ധതി സ്ത്രീകളെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. മൂന്ന് സേനകളിലും വനിതാ അഗ്‌നിവീരന്മാരെ കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സേനയിലെ ഹ്രസ്വകാല നിയമന പദ്ധതിയാണ് അഗ്നിപഥ്. 25,800 സൈനികരുടെ ആദ്യ ബാച്ചിൽ ആർമിയിലേക്ക് 19,000 പേരും 271 വനിതകൾ ഉൾപ്പെടെ 2,800 പേർ നേവിയിലേക്കും 3,000 പേർ ഇന്ത്യൻ എയർഫോഴ്സിലേക്കും നിയമിതരായി.
Post Your Comments