CricketLatest NewsNewsSports

ടി20 ക്രിക്കറ്റില്‍ അവനാണ് ഏറ്റവും മൂല്യമേറിയ താരം: ഇന്ത്യൻ താരത്തെ പ്രശംസിച്ച് ബ്രാഡ് ഹോഗ്

സിഡ്നി: ടി20 ക്രിക്കറ്റില്‍ ഏറ്റവും മൂല്യമേറിയ താരം ഇന്ത്യന്‍ ഓൾറൗണ്ട‍ർ ഹർദ്ദിക് പാണ്ഡ്യയാണെന്ന് മുന്‍ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്ന താരമാണ് പാണ്ഡ്യയെന്നും കെഎല്‍ രാഹുലിനെ മറികടന്ന് ഹർദ്ദിക്കാണ് ടീം ഇന്ത്യയെ നയിക്കേണ്ടതെന്നും ഹോഗ് പറഞ്ഞു.

‘ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്ന താരമാണ് ഹർദ്ദിക് പാണ്ഡ്യ. സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നു. അവസാന ഓവറുകളില്‍ ക്രീസിലെത്തി ആദ്യ പന്തു മുതല്‍ തന്നെ ബൗണ്ടറി നേടാന്‍ കഴിവുള്ള താരം. ഏറെ താരങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല അത്. നേരത്തെ വിക്കറ്റുകള്‍ കൊഴിഞ്ഞാല്‍ ടോപ് ഓർഡറില്‍ ബാറ്റേന്താന്‍ കഴിയുന്ന താരം കൂടിയാണ് ഹർദ്ദിക് പാണ്ഡ്യ’ ബ്രാഡ് ഹോഗ് പറഞ്ഞു.

Read Also:- അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘കറുവപ്പട്ട’!

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹർദ്ദിക് പാണ്ഡ്യ ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ഐപിഎല്‍ സീസണില്‍ 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ട് വിക്കറ്റും താരം നേടി. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിതിരായ ടി20 പരമ്പരയില്‍ ഹർദ്ദിക് പാണ്ഡ്യ 58.50 ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button