PalakkadLatest NewsKeralaNattuvarthaNews

യു​വാ​വ് മ​ര്‍ദ്ദ​ന​മേ​റ്റ് മ​രി​ച്ചു : പ്രതി അറസ്റ്റിൽ

പു​തു​പ്പ​ള്ളി​ത്തെ​രു​വ് സ്വ​ദേ​ശി അ​ന​സ്(31)​ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: യു​വാ​വ് മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ചു. പു​തു​പ്പ​ള്ളി​ത്തെ​രു​വ് സ്വ​ദേ​ശി അ​ന​സ്(31)​ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണ് അ​ന​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫി​റോ​സ് എ​ന്ന​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച​ പാ​ല​ക്കാ​ട് ന​രി​കു​ത്തി​യി​ല്‍ ആണ് സംഭവം. ന​രി​കു​ത്തി​യി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട അ​ന​സി​നെ ചോ​ദ്യം ചെ​യ്തു​വെ​ന്ന് ഫി​റോ​സ് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Read Also : വായ്പ്പുണ്ണ് അകറ്റാൻ മോരും നാരങ്ങ നീരും!

ഇ​തി​നി​ടെ അ​ന​സ് മോ​ശ​മാ​യി പെ​രു​മാ​റി​യ​പ്പോ​ൾ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ചു. അ​ടി അ​ബ​ദ്ധ​ത്തി​ൽ ത​ല​യ്ക്ക് കൊ​ണ്ടു​വെ​ന്നും ഫി​റോ​സ് പൊ​ലീ​സി​നോ​ടു വെളിപ്പെടുത്തി. പ​രി​ക്കേ​റ്റ അ​ന​സി​നെ ഫി​റോ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ന്നാ​ണ് ആശുപത്രി അധികൃതരോട് ഫി​റോ​സ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ്ദന​ത്തി​ന്‍റെ പാ​ടു​ക​ള്‍ ക​ണ്ട് സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ര്‍​മാ​ർ പൊലീ​സി​നെ വിവരം അ​റി​യിക്കുകയായിരുന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​പ​ക​ട​ക​മ​ല്ലെ​ന്ന് മ​ന​സി​ലാ​വുകയായിരുന്നു. രാ​ത്രി​യോ​ടെ​യാ​ണ് അ​ന​സ് മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button