KannurKeralaNattuvarthaLatest NewsNews

‘ജനങ്ങൾക്ക് നിരക്കാത്ത ഒരു പ്രവൃത്തിയ്‌ക്കും സി.പി.എം കൂട്ടുനിൽക്കില്ല, നേതാക്കളെക്കുറിച്ച് വരുന്നത് തെറ്റായ വാർത്ത’

കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ പ്രതികരണവുമായി സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം എ.വിജയരാഘവൻ രംഗത്ത്. പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുള‌ള ഗൂഢാലോചനയാണ് പയ്യന്നൂരിൽ നടക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. ഈ ശ്രമങ്ങളെ ജനം ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയെക്കുറിച്ചും പാർട്ടി നേതാക്കളെക്കുറിച്ചും മാദ്ധ്യമങ്ങളിൽ തെറ്റായ വാർത്തകളാണ് വരുന്നതെന്നും ചില മാദ്ധ്യമങ്ങൾ പാർട്ടിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുകയാണെന്നും വിജയരാഘവൻ പറഞ്ഞു. സി.പി.എം ജനങ്ങൾക്ക് നിരക്കാത്ത ഒരു പ്രവൃത്തിയ്‌ക്കും കൂട്ടുനിൽക്കുന്ന പാർട്ടിയല്ലെന്നും എല്ലാ കണക്കും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തിനൊപ്പം പയ്യന്നൂരിലെ പാർട്ടി ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button