കൊളംബോ: ഓസ്ട്രേലിയയെ നാല് റണ്‍സിന് വീഴ്ത്തി ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര. പരമ്പരയിലെ നാലാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 254 റണ്‍സിന് ഓള്‍ ഔട്ടായി. നാട്ടില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ശ്രീലങ്ക ഏകദിന പരമ്പര നേടുന്നത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി.
ലങ്കന്‍ നായകന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ആദ്യ പന്ത് നേരിട്ട കുനെമാന് റണ്‍സെടുക്കാനായില്ല. രണ്ടാം പന്ത് കുനെമാന്‍ ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ രണ്ട് റണ്‍സം നേടി. നാലാം പന്തില്‍ വീണ്ടും ബൗണ്ടറി. ജയിക്കാന്‍ ഓസീസിന് രണ്ട് പന്തില്‍ ഒമ്പത് റണ്‍സ്. അഞ്ചാം പന്തും ബൗണ്ടറി കടത്തിയ കുനെമാന്‍ ലക്ഷ്യം ഒരു പന്തില്‍ അഞ്ച് റണ്‍സാക്കി.
Read Also:- വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘ശർക്കര’
എന്നാല്‍, അവസാന പന്തില്‍ സിക്സിന് ശ്രമിച്ച കുനെമാനെ കവറില്‍ അസലങ്ക കൈയിലൊതുക്കിയതോടെ 30 വര്‍ഷത്തിനുശേഷം ശ്രീലങ്ക ഓസ്ട്രേലിയയെ കീഴടക്കി ഏകദിന പരമ്പര സ്വന്തമാക്കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക ചരിത് അസലങ്കയുടെ(110) കന്നി സെഞ്ചുറിയുടെയും ധനഞ്ജയ ഡിസില്‍വയുടെ അര്‍ധ സെഞ്ചുറിയുടെയും(60) മികവിൽ ഭേദപ്പെട്ട സ്കോർ നേടി. പരമ്പരയിലെ അവസാന ഏകദിനം വെള്ളിയാഴ്ച നടക്കും. സ്കോര്‍:- ശ്രീലങ്ക 49 ഓവറില്‍ 258ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 50 ഓവറില്‍ 254ന് ഓള്‍ ഔട്ട്.
Post Your Comments