ThrissurLatest NewsKeralaNattuvarthaNews

അഞ്ച് വയസ്സുള്ള കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു : 50 കാരന് അഞ്ച് വർഷം കഠിന തടവും പിഴയും

താന്യം സ്വദേശി ബാബുവിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്

തൃശൂർ: അഞ്ച് വയസ്സുള്ള കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ 50കാരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കൂടാതെ, 50000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. ഒരേ വീട്ടിലെ മൂന്ന് കുട്ടികളെയാണ് ഇയാൾ ലൈം​ഗികമായി പീഡിപ്പിച്ചത്. താന്യം സ്വദേശി ബാബുവിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്.

Read Also : ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത രണ്ട് താരങ്ങൾ അവരാണ്: ഗ്രെയിം സ്മിത്ത്

ഒൻപതും ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങളെ ഉപദ്രവിച്ചെന്ന പരാതിയിൽ അഞ്ച് വയസ്സുള്ള കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ മാത്രമാണ് വിധി വന്നത്. മറ്റ് രണ്ട് കുട്ടികളെയും ഉപദ്രവിച്ചെന്ന പരാതിയിൽ വിചാരണ നടക്കുകയാണ്. ഫസ്റ്റ് ട്രാക്ക് കോടതിയിലാണ് വിചാരണ പുരോ​ഗമിക്കുന്നത്.

2019-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്തിക്കാട് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്. അഞ്ച് വയസ്സുകാരി തനിക്ക് നേരിട്ട അക്രമം അമ്മയോട് പറഞ്ഞു. ഇത് കേട്ട മറ്റ് രണ്ട് കുട്ടികളും തങ്ങളോടും അയാൾ ഇതേ പോലെ പെരുമാറിയെന്ന് വ്യക്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button