KeralaLatest NewsNews

നീണ്ടകര താലൂക്ക് ആശുപത്രിയിലെ അക്രമം: കൂടുതൽ വിവരങ്ങൾ പുറത്ത്

നീണ്ടകര: താലൂക്ക് ആശുപത്രിയില്‍ പ്രതികൾ രണ്ടു ദിവസം മുൻപും അക്രമം ഉണ്ടാക്കിയെന്ന് കണ്ടെത്തല്‍. ആംബുലൻസ് ഡ്രൈവറെ ഉൾപ്പെടെ മർദ്ദിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

രണ്ടു ദിവസം മുൻപ് പ്രതികൾ ആശുപത്രിയിലെത്തിയപ്പോൾ മാസ്‌ക് വയ്ക്കാൻ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മർദ്ദനം.

ആശുപത്രിയിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്.

ആശുപത്രിയിൽ ചികിത്സ നിഷേധം ഉണ്ടായിട്ടില്ലെന്ന് കെ.ജി.എം.ഒ.എയും വ്യക്തമാക്കി. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഒ.പി ബഹിഷ്‌കരണം നടക്കുകയാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ ജില്ല മുഴുവൻ സമരം വ്യാപിപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button