അബുദാബി: യുഎഇ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 28 നാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തുക. ജൂൺ 26 മുതൽ 28 വരെയാണ് ജി7 ഉച്ചകോടി നടക്കുക.
Read Also: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത രണ്ട് താരങ്ങൾ അവരാണ്: ഗ്രെയിം സ്മിത്ത്
യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ യുഎഇ പ്രസിഡന്റായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്യും.
മെയ് 13 നായിരുന്നു ശൈഖ് ഖലീഫ അന്തരിച്ചത്. തുടർന്നാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് യുഎഇ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അർധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
Read Also: അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെ: ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാൽ
Post Your Comments