വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അധികാരമേറ്റ ശേഷം അമേരിക്കയുടെ സുപ്രധാന ചുമതല കളില്‍ നിയമിക്കപ്പെട്ടവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യന്‍ വംശജരെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉള്‍പ്പടെ 13 വനികളാണ് ഇതില്‍ ഏറെ ശ്രദ്ധനേടുന്നത്. ആകെ 21 പേരാണ് ഇന്ത്യന്‍ വംശജരായി ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. ജോലിയോടുള്ള അര്‍പ്പണബോധമാണ് ഇന്ത്യക്കാരെ വ്യത്യസ്തരാക്കുന്നതെന്ന് ബൈഡന്‍ പ്രത്യേകം എടുത്തുപറയുന്നു.
Read Also : ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് പോസിറ്റീവ് : ഇടിവെട്ടിയവനെ പാമ്പ് കടിച്ചുവെന്ന് സോഷ്യൽ മീഡിയ
ശാസ്ത്ര സാങ്കേതിക രംഗത്തും നിയമ വൈദ്യശാസ്ത്രരംഗത്തും അസാമാന്യ മികവ് പുലര്‍ത്തു ന്നവരുള്ളതിനാലാണ് ഇത്രയധികം പേര്‍ സുപ്രധാന സ്ഥാനങ്ങളില്‍ എത്തിക്കൊണ്ടി രിക്കുന്നത്.
ജോ ബൈഡന്‍ ചുമതലയേറ്റ ശേഷമാണ് ഇത്രയധികം പേര്‍ വൈറ്റ്ഹൗസിലടക്കം സുപ്രധാന സ്ഥാനങ്ങളില്‍ മേധാവിമാരായിതന്നെ നിയമിതരായിരിക്കുന്നത്.
56 കാരിയായ കമലാ ഹാരിസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായി ശ്രദ്ധനേടിയത്. ഇതിന് പിന്നാലെ പ്രസിഡന്റിന്റെ ഔദ്യോഗിക ടീമിന്റെ ഭാഗമായ വൈറ്റ് ഹൗസ് സംഘത്തിലേയ്ക്ക് നിരവധിപേര്‍ എത്തപ്പെട്ടു. കൊറോണ കൊണ്ട് അമേരിക്ക പൊറുതിമുട്ടുമ്പോഴാണ് ആരോഗ്യമേഖല മുഖ്യ ഉപദേഷ്ടാവായി ഡോ.വിവേക് മൂര്‍ത്തി ചുമതലയേല്‍ക്കുന്നത്. നീര ടണ്ഠന്‍ അമേരിക്കയുടെ സാമ്പത്തിക വിഭാഗത്തിന് മാര്‍ഗദര്‍ശനം നല്‍കുന്ന മാനേജ്മെന്റ് ആന്റ് ബഡ്ജറ്റ് എന്ന വിഭാഗം മേധാവിയായി.
ഇവര്‍ക്ക് പിന്നാലെ വനിതാ ഗുപ്ത നീതിന്യായ വകുപ്പില്‍ അസോസിയേറ്റ് അറ്റോര്‍ണീ ജനറലായി. അമേരിക്കയില്‍ ഏറെ നിര്‍ണ്ണായകമായ പൗരസുരക്ഷ, ജനാധിപത്യം, മനുഷ്യാ വകാശം എന്നിവയുടെ സംയുക്ത ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയായുള്ളത് ഉസ്ര സേയയെന്ന ഇന്ത്യന്‍ വനിതയാണ്. വൈറ്റ് ഹൗസിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയും ഇന്ത്യന്‍ വംശജയായ സബ്രീന സിംഗാണ്.
മാലാ അഡിഗ പോളിസി ഡയറക്ടര്‍ എന്ന നിലയിലും ഗരിമ വെര്‍മ ഡിജിറ്റല്‍ ഡയറക്ടര്‍ എന്ന നിലയിലും ഡോ. ജില്‍ ബൈഡന്റെ ഓഫീസിലെ സുപ്രധാന ചുമതലക്കാരാണ്. രണ്ടു കശ്മീരി ഇന്ത്യന്‍ വംശജരും വൈറ്റ്ഹൗസിലുണ്ട്. ഡിജിറ്റല്‍ സ്ട്രാറ്റജി വകുപ്പില്‍ പാര്‍ട്ടണര്‍ഷിപ്പ് മാനേജരായി അയ്ഷാ ഷായും ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഉപ മേധാവിയായി സമീറാ ഫാസിലിയുമാണുള്ളത്.
വൈറ്റ്ഹൗസിന്റെ സാമ്പത്തിക വിഭാഗത്തില്‍ ഭരത് രാമമൂര്‍ത്തി ഉപമേധാവിയായും പ്രസിഡന്റിന്റെ ഓഫീസ് ചുമതലയുടെ ഉപമേധാവിയായി ഗൗതം രാഘവനും പ്രവര്‍ത്തിക്കുന്നു. ബൈഡന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥരായി പ്രസംഗം എഴുതിയെടുക്കുന്ന ചുമതലയില്‍ വിനയ് റെഡ്ഡിയും അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി വേദാന്ത പട്ടേലും പ്രവര്‍ത്തിക്കുന്നു.
അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലിലും ഇന്ത്യക്കാരെ മാറ്റിനിര്‍ത്തിയിട്ടില്ല. സുരക്ഷാ മേഖലയുടെ സാങ്കേതിക വിഭാഗത്തില്‍ സീനിയര്‍ ഡയറക്ടറായി തരുണ്‍ ഛാബ്രയും തെക്കന്‍ ഏഷ്യാ ചുമതലയില്‍ സുമോണാ ഗുഹയും ജനാധിപത്യം-മനുഷ്യാ വകാശ വകുപ്പില്‍ ശാന്തി കളത്തിലും നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു.
അമേരിക്ക ആഗോള തലത്തില്‍ അനിഷേധ്യ സ്ഥാനം വഹിക്കുന്ന കാലാവസ്ഥാ വകുപ്പില്‍ ഉപദേശകയായി സോണിയ അഗര്‍വാളും വൈറ്റ് ഹൗസിന്റെ ആഭ്യന്തര കാലാവസ്ഥ വിഭാഗത്തില്‍ വിദുര്‍ ശര്‍മ്മയും പ്രവര്‍ത്തിക്കുന്നു. വൈറ്റ്ഹൗസ് കൗണ്‍സിലെന്ന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നേഹാ ഗുപ്ത, റീമാ സാഹ എന്നീ രണ്ട് ഇന്ത്യന്‍ വംശജരായ വനിതകളാണ്.
Post Your Comments