മോസ്‌കോ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതായി റിപ്പോര്‍ട്ട്. ബാരലിന് 123 ഡോളറായി ഉയര്‍ന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയായിരുന്നു. ഇതിന് കാരണം ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 110 ഡോളറില്‍ നില്‍ക്കുന്ന ക്രൂഡ് ഓയില്‍ ഭാവിയില്‍ 98 ഡോളറിലേക്ക് താഴാനാണ് സാധ്യത.
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ത്തി വച്ചിരുന്നു. ഇതോടെ ഒപെക് രാജ്യങ്ങളെ മറികടന്ന് ഏഷ്യന്‍ രാജ്യങ്ങള്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിഞ്ഞത്. ഇന്ത്യയിലും ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post Your Comments