ബെംഗളൂരു: ഹിജാബ് ധരിച്ച് ക്ലാസുകളിലിരിക്കാന്‍ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് 5 വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങി. മംഗളൂരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നേരത്തെ കോളേജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി വിധി ചൂണ്ടിക്കാട്ടി ഇത് അനുവദിക്കാനാകില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ ടിസി വാങ്ങി പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
വിദ്യാര്‍ത്ഥിനികള്‍ ടിസിയ്ക്ക് അപേക്ഷിച്ച കാര്യം പ്രിന്‍സിപ്പല്‍ അനുസുയ റായ് സ്ഥിരീകരിച്ചു. മറ്റ് രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് ടിസി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
Post Your Comments