KeralaLatest NewsNews

അനധികൃത മത്സ്യബന്ധനം: മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു

കടലിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്.

മലപ്പുറം: മലപ്പുറത്ത് അനധികൃത മത്സ്യബന്ധനം കണ്ടെത്തി. ഹാർബറുകളിൽ കർശന പരിശോധന. താനൂർ ഹാർബറിൽ നിന്നാണ് ഫിഷറീസ് വകുപ്പ് മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചത്. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

എന്നാൽ, സർക്കാർ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നതിൽ തീരമേഖകളിൽ പ്രതിഷേധം ശക്തമാണ്. ട്രോളിംഗ് നിരോധന കാലയളവിൽ ഇത്തരം ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. സർക്കാരും ഫിഷറീസ് വകുപ്പും ഏർപ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ മത്സ്യബന്ധനം നടത്തുന്നത്.

Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം

കടലിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ അനകൃത മത്സ്യബന്ധനം കണ്ടെത്തിയതിനെ തുടർന്ന് നിയമങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. നിലവിൽ, യന്ത്രവത്കൃത ബോട്ടുകൾക്കും വള്ളങ്ങൾക്കുമാണ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്കു മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിരുന്നത്. ഈ രീതിയിൽ ചെറുമത്സ്യങ്ങളെ കൂടുതലായി ഇപ്പോൾ പിടിച്ചാൽ ട്രോളിംഗ് നിരോധനം കഴിയുമ്പോൾ കടലിൽ വലിയ മീനുകളൊന്നും ഇല്ലാത്ത സ്ഥിതിയാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button