തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്. പുതുക്കിയ നിരക്ക് ജൂൺ 22 മുതൽ പ്രാബല്യത്തിലായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചത്.
7 ദിവസം മുതൽ 9 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.75 ശതമാനം പലിശ ലഭിക്കും. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനമാണ് പലിശ. 46 ദിവസം മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.65 ശതമാനം പലിശ ലഭിക്കും.
61 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.75 ശതമാനമാണ് പലിശ നിരക്ക്. 91 ദിവസം മുതൽ 119 ദിവസം വരെയും 120 ദിവസം മുതൽ 180 ദിവസം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവും പലിശ നിരക്ക് നൽകും. 181 ദിവസം മുതൽ 270 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.60 ശതമാനമാണ് പലിശ.
Post Your Comments