കൊച്ചി: തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയിൽ അണിയിച്ചൊരുക്കുകയാണ് ‘ദ്രാവിഡ രാജകുമാരൻ’ എന്ന ചിത്രത്തിലൂടെ സംവിധായകൻ സജീവ് കിളികുലം. കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ‘ദ്രാവിഡ രാജകുമാരൻ’ ചേർത്തലയിൽ ചിത്രീകരണം പൂർത്തിയായി. ശ്രീ നീലകണ്ഠ ഫിലിംസിൻ്റെ ബാനറിൽ വിനിത തുറവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
‘നിപ്പ’ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്. വിശ്വൻ മലയൻ എന്ന തെയ്യക്കാരൻ്റെ വ്യത്യസ്ത വേഷമാണ് ജിജോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെയ്യക്കാരൻ്റെ ശരീരഭാഷയിൽ മിന്നുന്ന പ്രകടനമാണ് ജിജോ നടത്തിയത്. അതിസങ്കീർണ്ണമായ കഥാപാത്രമാണ് വിശ്വൻ മലയൻ. തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യൻ. നാട്ടുകാരിൽ ചിലർക്ക് വിശ്വൻ ഒരു ഹീറോയാണെങ്കിൽ, മറ്റ് ചിലർക്ക് അയാൾ ഒരു വില്ലനാണ്.
മാവോയിസ്റ്റ് ആക്രമണം: മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു
താളമേളങ്ങളുടെ പശ്ചത്തലത്തിൽ, താളപ്പിഴകളുടെ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരൻ. സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുൻപേ, ജിവിതകാശത്തിൽ പോയ്മറഞ്ഞ പെരുമലയൻ്റെ കഥ. മലയാളത്തിൽ ആദ്യമാണ് ഇത്തരമൊരു കഥ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ വിവിധ ഭാഷകളിലായി റിലീസ് ചെയ്യും.
ജിജോ ഗോപി, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, സുൽഫിയ മജീദ്, ഡോ.അനഘ, ശിവദാസൻ മട്ടന്നൂർ, രാജേന്ദ്രൻ തയാട്ട്, നാദം മുരളി, ടോജോ ഉപ്പുതറ, അജയഘോഷ്, ജയിംസ് കിടങ്ങറ, സായിവെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബെക്കാഡി ബാബു, അജിത്ത് പിണറായി, രവി ചീരാറ്റ, ബാബു മുനിയറ, കൃഷ്ണ, ശ്രീകീർത്തി, ഗീത എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,143 കേസുകൾ
നിർമ്മാണം – വിനീത തുറവൂർ, രചന, സംവിധാനം – സജീവ് കിളികുലം, ക്യാമറ – പ്രശാന്ത് മാധവ്, ഗാനങ്ങൾ – സജീവ് കിളികുലം, നിഥിൻ കെ. ചെറിയാൻ, സംഗീതം – സജീവ് കിളികുലം, എബിൻ പള്ളിച്ചൻ, ആലാപനം – നിത്യാമാമൻ, എഡിറ്റർ – ഹരി ജി.നായർ, പശ്ചാത്തല സംഗീതം – കല – വിനീഷ് കൂത്തുപറമ്പ്, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, നൃത്തം – അസ്നീഷ്, മേക്കപ്പ് – ധർമ്മൻ പാമ്പാടി, പ്രജി കൂത്തുപറമ്പ്, വസ്ത്രാലങ്കാരം – സുരേഷ്, വാസു പാലക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, ഫിനാൻസ് കൺട്രോളർ – റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടർ – പ്രമോദ് ഗോവിന്ദ്, മാനേജേഴ്സ് – ഷാനവാസ് ഖാൻ, ധനിഷ് വയലാർ, അസോസിയേറ്റ് ക്യാമറ, സ്റ്റിൽ – അജിത്ത് മൈത്രേയൻ, പി.ആർ.ഒ – അയ്മനം സാജൻ.
Post Your Comments