തിരുവനന്തപുരം: അച്ഛനും മകനും അപകടത്തിൽ മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം. ആറ്റിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും സഞ്ചരിച്ച വാഹനം ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടത്തിൽപ്പെടുന്നത്. എന്നാൽ മരണത്തിന് മുൻപായി പ്രകാശ് ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം നേരെ വന്ന് ഇടിക്കുകയായിരുന്നു എന്ന് ടാങ്കർ ഡ്രൈവർ മൊഴി നൽകിയതിനെ തുടർന്നാണ് അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന സംശയത്തിലേയ്ക്ക് നീങ്ങിയത്.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
ആദ്യം അപകട മരണം എന്ന നിലയിലാണ് വാർത്ത പുറത്ത് വന്നത്. പിന്നീട്, ഫേസ്ബുക്ക് പോസ്റ്റിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മണികണ്ടേശ്വരം സ്വദേശികളായ പ്രകാശ് 50, ശിവദേവ് 12 എന്നിവരാണ് മരിച്ചത്. സംഭവത്തിൽ, ബന്ധുക്കളിൽ നിന്ന് ആറ്റിങ്ങൽ പൊലീസ് മൊഴിയെടുക്കുകയാണ്.
Post Your Comments